Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Assembly

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് വേ​ണ്ട; നി​യ​മ​സ​ഭ​യി​ൽ കൈ​കോ​ർ​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി. ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് കേ​ന്ദ്രം പി​ൻ​വാ​ങ്ങ​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​ അ​തേ​സ​മ​യം ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ നീ​ട്ടി​വ​ച്ചി​ട്ടു​ണ്ട്. 15 മു​ത​ൽ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. 

എ​ന്നാ​ൽ ഉ​ത്സ​വ സീ​സ​ണി​ൽ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്ന് എ​ൻ​പി​സി​ഐ അ​റി​യി​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന എ​ൻ​പി​സി​ഐ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

Kerala

വ​യോ​ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ്: നി​യ​മ​സ​ഭ​യി​ൽ ഭേ​ദ​ഗ​തി ബി​ല്ല് കൊ​ണ്ടു​വ​രാ​ൻ ഒ​രു​ങ്ങി കേ​ര​ള സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 'മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും (ഭേ​ദ​ഗ​തി) ബി​ല്ല്' നി​ല​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, പ​രി​ച​രി​ക്കാ​തെ ഉ​പേ​ക്ഷി​ക്കു​ക, വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക എ​ന്നി​വ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​യി മാ​റും. വ്യാ​ജ​രേ​ഖ​ക​ൾ വ​ഴി​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ വ​യോ​ജ​ന​ങ്ങ​ളു​ടെ സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​മാ​ന ശി​ക്ഷ ല​ഭി​ക്കും. സ്വ​ത്ത് കൈ​മാ​റി​യ ശേ​ഷം പ​രി​ച​ര​ണം നി​ഷേ​ധി​ച്ചാ​ൽ ആ ​കൈ​മാ​റ്റം റ​ദ്ദാ​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാം. ‌

പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ എ​ല്ലാ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ല​ത്തി​ലു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കും. മ​ക്ക​ളോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളോ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ്ര​തി​മാ​സ സം​ര​ക്ഷ​ണ തു​ക നി​ഷേ​ധി​ച്ചാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ന്ത​സ്സോ​ടെ​യും ഭ​യ​ര​ഹി​ത​മാ​യും ജീ​വി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി; ബി​ജെ​പി അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള വി​ദേ​ശ ധ​ന​സ​ഹാ​യം നി​യ​ന്ത്രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ ആ​ക്ട് ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്കി. പ്രതിപക്ഷ നേതാവ് പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ സം​യു​ക്ത​മാ​യി പി​ന്തു​ണ​ച്ച​പ്പോ​ൾ, സ​ഭ​യി​ലെ ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ടു​പ്പി​ൽ 111 പേ​ർ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ര​ണ്ട് പേ​രാ​ണ് എ​തി​ർ​ത്ത​ത്.

രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും എ​ൻ​ജി​ഒ​ക​ളെ​യും പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​നും അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​നു​മു​ള്ള കേ​ന്ദ്ര നീ​ക്ക​മാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​ക്ക് പി​ന്നി​ലെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്രതിപക്ഷ നേതാവ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ൽ ക​ട​ന്നു​ക​യ​റാ​നു​മു​ള്ള ശ്ര​മ​മാ​ണെ​ന്നും ഭേ​ദ​ഗ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പിണറായി ആ​വ​ശ്യ​പ്പെ​ട്ടു. മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

അ​തേ​സ​മ​യം, പ്ര​മേ​യ​ത്തി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി സ​ഭ​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പൂ​ർ​ണ​മാ​യി നി​രാ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് ര​ണ്ടി​നെ​തി​രെ 111 വോ​ട്ടു​ക​ൾ​ക്ക് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Kerala

നി​യ​മ​സ​ഭ​യി​ൽ പി​എം ശ്രീ ​പ​ദ്ധ​തി​യെ​ച്ചൊ​ല്ലി വാ​ക്പോ​ര്; മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും നേ​ർ​ക്കു​നേ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​ര്.

പി​ന്നീ​ട് പി​ൻ​വ​ലി​ക്കാ​ൻ വേ​ണ്ടി​യാ​ണോ കേ​ന്ദ്ര​വു​മാ​യി പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ വി​ഷ​സ​ർ​പ്പ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ള​ക്ക് കൊ​ളു​ത്തി​ക്കൊ​ടു​ക്കു​ക​യാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

എ​ന്നാ​ൽ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​എം ശ്രീ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി. പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ല എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ഫ​ണ്ട് കേ​ന്ദ്രം ത​ട​ഞ്ഞു​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ത്വ​ത്തി​ൽ ഒ​പ്പു​വെ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

"ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​താ​ണ്. എ​ട്ട് മാ​സ​മാ​യി ഇ​തി​ൽ മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

 

Kerala

ധവളപത്രം മേശപ്പുറത്ത്: പൊളിറ്റിക്കൽ രേഖയെന്ന് പിണറായി, രാഷ്ട്രീയ പ്രസ്താവനയെന്ന് മുഖ്യമന്ത്രി; സഭയിൽ വാക്പോര്

തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.

ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്‍റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.

എന്നാൽ, ബാല​ഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Kerala

'പ​വ​ർ ബ്രോ​ക്ക​ർ​മാ​ർ ഭ​രി​ക്കു​ന്നു' എ​ന്ന് പി​ണ​റാ​യി, മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി!

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ വ്യാ​പ​ക​മാ​യി സ്ഥ​ലം​മാ​റ്റു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​റ​ങ്ങി​പ്പോ​ക്ക്. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി. ​ജോ​യ് ആ​ണ് സ​ഭ​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ 33 വ​കു​പ്പു​ക​ളി​ലാ​യി 207 ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ 310 വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വി. ​ജോ​യ് ആ​രോ​പി​ച്ചു. ഭ​ര​ണ​ക​ക്ഷി സം​ഘ​ട​നാ നേ​താ​ക്ക​ൾ ലെ​റ്റ​ർ​പാ​ഡി​ൽ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത​നു​സ​രി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, മേ​യ് മാ​സം വി​ര​മി​ക്ക​ൽ കാ​ല​മാ​ണെ​ന്നും ച​ട്ട​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി.

മു​ൻ​പ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ സ്ഥ​ലം​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ഴ​യ നി​യ​മ​സ​ഭാ മ​റു​പ​ടി​ക​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​രോ​ധം. തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും മു​ൻ​പ് ത​ന്നെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നും പ​വ​ർ ബ്രോ​ക്ക​ർ​മാ​രും ദ​ല്ലാ​ൾ​മാ​രു​മാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്നു​ള്ള സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ളി​യ​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ നി​യ​മി​ച്ച കാ​ര്യം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചെ​ങ്കി​ലും മ​ന്ത്രി അ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ല. മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. 

Kerala

ഇ​ന്ധ​ന​വി​ല​യി​ലെ അ​ധി​ക​നി​കു​തി വ​രു​മാ​നം കു​റ​യ്ക്കു​ന്ന മ​ണ്ട​ത്ത​രം കാ​ണി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ഇ​ന്ധ​ന​വി​ല കൂ​ടു​മ്പോ​ൾ കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വ​രു​മാ​നം മ​നഃ​പൂ​ർ​വ്വം വേ​ണ്ടെ​ന്നു​വെ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക മ​ണ്ട​ത്ത​രം കാ​ണി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മേ​യ് 15 മു​ത​ൽ നാ​ല് ത​വ​ണ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​ത്. നി​ര​ന്ത​ര​മാ​യ ഈ ​വി​ല​വ​ർ​ധ​ന​വ് സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ലും സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലും ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ. ഇ​ന്ധ​ന​വി​ല​യി​ലു​ള്ള ഈ ​അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ച്ചാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി പെ​ട്രോ​ളി​ന് നാ​ല് ത​വ​ണ​യും ഡീ​സ​ലി​ന് ര​ണ്ട് ത​വ​ണ​യും അ​ധി​ക നി​കു​തി വേ​ണ്ടെ​ന്ന് വെ​ച്ച് ജ​ന​ങ്ങ​ൾ​ക്ക് 619 കോ​ടി രൂ​പ​യു​ടെ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ 2016 മു​ത​ൽ 2025 വ​രെ​യു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ലൂ​ടെ 3100 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ല​ഭി​ച്ചി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ള​വ് ന​ൽ​കി​യി​ല്ല. ‌‌

ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​ലൂ​ടെ​യു​ള്ള അ​ധി​ക വ​രു​മാ​നം സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ത് ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക സ​ഭാ​രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും, ആ ​മ​ണ്ട​ത്ത​രം ഇ​പ്പോ​ൾ ഈ ​സ​ർ​ക്കാ​ർ കാ​ണി​ക്ക​ണ​മെ​ന്നാ​ണോ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

 

Kerala

ച​രി​ത്ര​ത്തി​ലാ​ദ്യം; കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ഓ​ഫീ​സ് അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി​ക്ക് സ​ഭ​യ്ക്കു​ള്ളി​ൽ സ്വ​ന്ത​മാ​യി ഓ​ഫീ​സ് അ​നു​വ​ദി​ച്ചു. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ക്ക് ഓ​ഫീ​സ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ഉ​ത്ത​ര​വി​റ​ക്കി.

നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ 303-ാം ന​മ്പ​ർ മു​റി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഓ​ഫീ​സാ​യി അ​നു​വ​ദി​ച്ച​ത്. പൂ​ജ​യ്ക്കു​ശേ​ഷം ഓ​ഫീ​സ് തു​റ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന നേ​താ​വി​നാ​ണ് ഓ​ഫീ​സ് ചു​മ​ത​ല. 

 

 

Kerala

ധ​വ​ള​പ​ത്രം വ​രു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ, 'ഉ​മ്മാ​ക്കി വേ​ണ്ടെ​ന്ന്' പി​ണ​റാ​യി വി​ജ​യ​ൻ; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന്മേ​ലു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍‍ മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നാ​ണ് സ്പീ​ക്ക​ർ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ധ​ന​സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന വി​സ്മ​യ​ക​ര​മാ​യ 'ധ​വ​ള​പ​ത്രം' സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​ഭ​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം 'ഉ​മ്മാ​ക്കി' ക​ണ്ട് ആ​രും പേ​ടി​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ തി​രി​ച്ച​ടി​ച്ചു.

ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചു​മ​ത്തു​ന്ന നി​കു​തി വി​ഹി​ത​മെ​ങ്കി​ലും ഇ​ള​വ് ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് പ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​യാ​ളാ​ണ് വി.​ഡി. സ​തീ​ശ​നെ​ന്ന് മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് ചെ​യ്യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ധി​ക​നി​കു​തി വ​രു​മാ​നം വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന മ​ണ്ട​ത്ത​രം കാ​ണി​ക്കി​ല്ലെ​ന്നും മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞ​ത് രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി ൽ ​പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. 

Kerala

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ഷാ​നി​മോ​ൾ ഉ​സ്മാ​നും മു​ഹ​മ്മ​ദ് മു​ഹ്സി​നും മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ ഷാ​നി​മോ​ൾ ഉ​സ്മാ​നും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​ട്ടാ​മ്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി​നും ത​മ്മി​ലാ​ണ് മ​ത്സ​രം.

രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

‌അ​രൂ​ർ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ന് 102 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

Kerala

'വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവന്‍റെ നിർദേശം ലംഘിച്ചു': അതൃപ്തി അറിയിച്ച് ​ഗവർണർ

തിരുവനന്തപുരം: വി.ഡി. സതീശന്‍ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‍വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

 

 

 

 

 

 

 

 

Kerala

'ന​യ​രാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​സം​ഗം'; സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​മെന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം : ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ന​യ​രാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​സം​ഗ​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല. മൗ​നം പാ​ലി​ച്ചു. സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​തു ന​ഷ്ട​മാ​കും. കേ​ന്ദ്ര​ത്തോ​ട് ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തി​നെ കു​റി​ച്ച് മൗ​നം. കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തു ചോ​ദി​ച്ചു ത​ന്നെ വാ​ങ്ങ​ണം.

സ​മ​ഗ്ര വി​ക​സ​ന​ത്തെ കു​റി​ച്ചു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​രാ​മ​ർ​ശം ഇ​ല്ല. 5240 കോ​ടി നീ​ക്കി​യി​രി​പ്പ് വ​ച്ചി​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​യും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

Kerala

പുതുയുഗ കേരളം ലക്ഷ്യം, ധവളപത്രമിറക്കും: വൻ പ്രഖ്യാപനങ്ങളുമായി നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരി‍ന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി.

പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

ഇന്ദിരാ ഗാരന്‍റിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗാരന്‍റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധ‌ാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

ഉന്നത വിദ്യാഭ്യാസ മേഖല മികവിന്‍റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും. തീയറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. അതേസമയം, ‍വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.

വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.

പ​ത്ത​ര​യോ​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച് ഗ​വ​ർ​ണ​ർ ലോ​ക്ഭ​വ​നി​ലേ​ക്കു മ​ട​ങ്ങി. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു.

ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക​ൾ​ക്ക് ജൂ​ൺ ര​ണ്ടി​നു സ​ഭ വീ​ണ്ടും ചേ​രു​മെ​ന്നു സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ​ഭ​യെ അ​റി​യി​ച്ചു.

 

Kerala

101 വോട്ടിന്റെ തിളക്കം; സ​ഭാ​നാ​ഥ​നാ​യി തി​രു​വ​ഞ്ചൂ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 25-ാം സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 101 വോ​ട്ടു​ക​ളാ​ണ് കോ​ട്ട​യം എം​എ​ൽ​എ​യാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തി​ന് 35 വോ​ട്ടു​കി​ട്ടി.

ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ബി. ​ബി ഗോ​പ​കു​മാ​റി​ന് മൂ​ന്നു വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ച പ്രോ​ടെം സ്പീ​ക്ക​ർ ജി.​സു​ധാ​ക​ര​ൻ വോ​ട്ട് ചെ​യ്‌​തി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​നെ സ്‌​പീ​ക്ക​റു​ടെ ക​സേ​ര​യി​ലേ​ക്ക് ആ​ന​യി​ച്ചു.

സ്‌​പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ചു​മ​ത​ല​യാ​ണ് പാ​ർ​ട്ടി ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ നൂ​റു ശ​ത​മാ​നം സം​തൃ​പ്‌​തി​യു​ണ്ട്.

ഭ​ര​ണ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ജ​ന​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി നി​യ​മ​സ​ഭ​യെ വേ​ണ്ട​വി​ധം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യക്തമാക്കി. ഡ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​നാ​ണ്. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണു സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ്, ബി​ജെ​പി സ്‌​ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Kerala

സ​ഭ​യു​ടെ 'ചെ​ങ്കോ​ൽ' ആ​ർ​ക്ക്; വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റെ ക​ണ്ടെ​ത്താ​നു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. കേ​ര​ള നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ മ​ത്സ​രരം​ഗ​ത്തു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ൻ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നാ​ണ് ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

102 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന്‍റെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ന് വി​ജ​യം ഉ​റ​പ്പാ​ണ്. 35 അം​ഗ​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. എ​ൻ​ഡി​എ​യ്ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളു​മു​ണ്ട്. പ്രോ​ടെം സ്പീ​ക്ക​ർ ജി. ​സു​ധാ​ക​ര​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ല്ലാ അം​ഗ​ങ്ങ​ളും വോ​ട്ടു​ചെ​യ്തു​തു​ക​ഴി​ഞ്ഞാ​ൽ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും പ്രോ​ടെം സ്‌​പീ​ക്ക​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വോ​ട്ടെ​ണ്ണി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​യാ​ളെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ചേ​ർ​ന്ന് ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പി​രി​യു​ന്ന സ​ഭ 29ന് ​വീ​ണ്ടും ചേ​രും. 29നാ​ണ് ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​ന് ന​ട​ത്തും.

Kerala

നി​യ​മ​സ​ഭ​യിൽ 51 വ​നി​ത​ക​ള്‍ മാ​ത്രം

പ​​​ത്ത​​​നം​​​തി​​​ട്ട: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഇ​​​തേ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത് 51 വ​​​നി​​​ത​​​ക​​​ള്‍ മാ​​​ത്രം. 1957 മു​​​ത​​​ല്‍ 15 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​ല്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു വ​​​ന്നി​​​ട്ടു​​​ള്ള​​​ത് 624 പേ​​​രാ​​​ണ്. ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ ജ​​​യി​​​ച്ച​​​വ​​​രാ​​​ണ് ഏ​​​റെ​​​പ്പേ​​​രും. ഒ​​​രു സ​​​ഭ​​​യി​​​ല്‍പോ​​​ലും മൊ​​​ത്തം അം​​​ഗ​​​സം​​​ഖ്യ​​​യു​​​ടെ പ​​​ത്തു ശ​​​ത​​​മാ​​​നം​​പോ​​​ലും വ​​​നി​​​ത​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​നി​​​താ സം​​​വ​​​ര​​​ണ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​ണി​​ത്.

കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന പ​​തി​​ന​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ 12 വ​​​നി​​​താ അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ല്‍ കൊ​​​യി​​​ലാ​​​ണ്ടി എം​​​എ​​​ല്‍എ കാ​​​ന​​​ത്തി​​​ല്‍ ജ​​​മീ​​​ല അ​​​ന്ത​​​രി​​​ച്ചു. കോ​​​ണ്‍ഗ്ര​​​സി​​​ലെ ഉ​​​മാ തോ​​​മ​​​സ് തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ വി​​​ജ​​​യി​​​ച്ചെ​​​ത്തി​​​യ​​​താ​​​ണ്. 2021ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 103 വ​​​നി​​​ത​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കോ​​​ണ്‍ഗ്ര​​​സി​​ന് ഒ​​​രു വ​​​നി​​​ത​​​യെ​​പോ​​​ലും ജ​​​യി​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല. ആ​​​ര്‍എം​​​പി​​​യു​​​ടെ കെ.​​​കെ. ര​​​മ മാ​​​ത്ര​​​മാ​​യി​​രു​​ന്നു യു​​​ഡി​​​എ​​​ഫ് പ​​​ക്ഷം. ഉ​​​മാ തോ​​​മ​​​സ് കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ല്‍ ര​​​ണ്ടു പേ​​​ർ.

എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ സി​​​പി​​​എം നി​​​ര​​​യി​​​ല്‍ കെ.​​​കെ. ശൈ​​​ല​​​ജ, ആ​​​ര്‍.​​​ ബി​​​ന്ദു, വീ​​​ണാ ജോ​​​ര്‍ജ്, യു. ​​​പ്ര​​​തി​​​ഭ, ഒ.​​​എ​​​സ്. അം​​​ബി​​​ക, ദ​​​ലീ​​​മ ജോ​​​ജോ, കെ. ​​​ശാ​​​ന്ത​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​രും സി​​​പി​​​ഐ​​​യി​​​ല്‍ ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, സി.​​​കെ. ആ​​​ശ എ​​​ന്നി​​​വ​​​രും നി​​​ല​​​വി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ ഏ​​​ഴു​​​പേ​​​രും പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും പ​​തി​​ന​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ണ്ട്. 8.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ് നി​​​ല​​​വി​​​ലെ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം.

വി​​​വി​​​ധ കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ലാ​​​യി 103 വ​​​നി​​​താ എം​​​എ​​​ല്‍എ​​​മാ​​​രു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഏ​​​റെ​​​പ്പേ​​​രും ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​തി​​​നാ​​​ല്‍ എ​​​ണ്ണം 51 ല്‍ ​​​ഒ​​​തു​​​ങ്ങു​​​ക​​​യാ​​​ണ്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വ​​​നി​​​ത​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 1996-2021 പ​​​ത്താം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​യി​​​രു​​​ന്നു. 13 പേ​​ർ. അ​​​പ്പോ​​​ഴും മൊ​​​ത്തം അം​​​ഗ​​​സം​​​ഖ്യ​​​യു​​​ടെ 9.3 ശ​​​ത​​​മാ​​​നം. വ​​​നി​​​താ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 2016ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ്. 110 പേ​​​ര്‍ മ​​​ത്സ​​​രി​​​ച്ച​​​തി​​​ല്‍ എ​​​ട്ടു​​​പേ​​​ര്‍ വി​​​ജ​​​യി​​​ച്ചു. ഒ​​​രാ​​​ള്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യും എ​​​ത്തി.

1957ലെ ​​​ആ​​ദ്യ കേ​​​ര​​​ള​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​ക്ക് ഒ​​​മ്പ​​​ത് വ​​​നി​​​ത​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്. അ​​​ഞ്ചു പേ​​​ര്‍ വി​​​ജ​​​യി​​​ച്ചു. തു​​​ട​​​ര്‍ന്നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ച്ച വ​​​നി​​​ത​​​ക​​​ള്‍, വി​​​ജ​​​യി​​​ക​​​ള്‍ ബ്രാ​​​യ്ക്ക​​​റ്റി​​​ല്‍. 1960 - 13 (7), 1965 - 10 (7). 1967 - 7 (1), 1970 - 9 (2), 1977 - 11 (1), 1980 - 13 (5), 1982 - 17 (5), 1987 - 34 (8), 1991 - 26 (8), 1996 - 55 (13), 2001 - 54 (9), 2006 - 70 (7). 2011 - 83 (7).

► റി​​ക്കാ​​​ര്‍ഡി​​​ട്ട് കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ

കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കാ​​​ലം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന വ​​​നി​​​ത, ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കാ​​​ലം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വ​​​നി​​​ത, പ്രാ​​​യം​​​കൂ​​​ടി​​​യ വ​​​നി​​​താ അം​​​ഗം എ​​​ന്നീ പ​​​ദ​​​വി​​​ക​​​ള്‍ കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ​​​യ്ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

തി​​​രു​​​വി​​​താം​​​കൂ​​​ര്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് 1948ല്‍ ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ത​​​ല്‍ തി​​​രു - കൊ​​​ച്ചി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി 2006വ​​​രെ ന​​​ട​​​ന്ന എ​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ഗൗ​​​രി​​​യ​​​മ്മ മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 16 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ള്‍ നേ​​​രി​​​ട്ട​​​തി​​​ല്‍ 13ലും ​​​വി​​​ജ​​​യി​​​ച്ചു. ക​​​ന്നി അ​​​ങ്ക​​​ത്തി​​​ലും അ​​​വ​​​സാ​​​ന അ​​​ങ്ക​​​ത്തി​​​ലും (1948, 2006) കൂ​​​ടാ​​​തെ 1977ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. വ​​​നി​​​താ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ല്‍ അം​​​ഗ​​​മാ​​​കാ​​​നാ​​​യ​​​തും ഗൗ​​​രി​​​യ​​​മ്മ​​​യ്ക്കാ​​​ണ്.

► തി​​​രു​​​കൊ​​​ച്ചി മു​​​ത​​​ല്‍ 12 വ​​​നി​​​താ മ​​​ന്ത്രി​​​മാ​​​ര്‍

തി​​​രു കൊ​​​ച്ചി നി​​​യ​​​മ​​​സ​​​ഭ മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ 12 വ​​​നി​​​താ മ​​​ന്ത്രി​​​മാ​​​രാ​​​ണു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​നി മ​​​സ്‌​​​ക്രീ​​​നാ​​​ണ് തി​​​രു- കൊ​​​ച്ചി സ​​​ര്‍ക്കാ​​​രി​​​ലെ വ​​​നി​​​താ മ​​​ന്ത്രി. കേ​​​ര​​​ളം രൂ​​​പീ​​​ക​​​രി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള വ​​​നി​​​താ മ​​​ന്ത്രി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ, സു​​​ശീ​​​ല ഗോ​​​പാ​​​ല​​​ന്‍, എം. ​​​ക​​​മ​​​ലം, എം.​​​ടി. പ​​​ത്മ, പി.​​​കെ. ശ്രീ​​​മ​​​തി, പി.​​​കെ. ജ​​​യ​​​ല​​​ക്ഷ്മി, ജെ. ​​​മേ​​​ഴ്‌​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ, കെ.​​​കെ. ശൈ​​​ല​​​ജ, ആ​​​ര്‍. ബി​​​ന്ദു, വീ​​​ണാ ജോ​​​ര്‍ജ്, ജെ. ​​​മേ​​​ഴ്‌​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ എ​​​ന്നി​​​വ​​​രാ​​​ണു​​​ള്ള​​​ത്. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​രി​​​ല്‍ മൂ​​​ന്ന് വ​​​നി​​​ത​​​ക​​​ളെ മ​​​ന്ത്രി​​​മാ​​​രാ​​​ക്കി​​​യെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

Kerala

സ്വർണക്കൊള്ളയിൽ ഇന്നും പ്രതിഷേധം; സഭയിൽ നിസഹകരണം തുടർന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ ബാനറും പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു.

സഭയിൽ നിസഹകരണം തുടരുമെന്ന് കെ. ബാബു പറഞ്ഞു. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്‍റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ്. യുവതീ പ്രവേശത്തിന് സഹകരിക്കാത്തതിന്‍റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ. ബാബു പറഞ്ഞു.

Kerala

ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.

അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

തുടർന്ന്, പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം തു​ട​ർന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ​യും സ്വ​ര്‍​ണം ക​ട്ട​താ​ര​പ്പ എ​ന്ന പാ​ര​ഡി​ഗാ​നം പാ​ടി​യു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സ​ഭാ സ​മ്മേ​ള​നം ഗി​ല്ല​റ്റി​ന്‍ ചെ​യ്ത് ചൊവ്വാഴ്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. കു​ടു​ത​ല്‍ ബി​ല്ലു​ക​ളും ന​ട​പ​ടി​ക​ളും ചൊവ്വാഴ്ചത്തെ സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കും.

Kerala

സഭാനടപടികൾ വെട്ടിച്ചുരുക്കി, നിയമസഭ പിരിഞ്ഞു; ഭരണ-പ്രതിപക്ഷ പോര് പുറത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്.

സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിൽ നിന്ന് വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരിച്ചുവാങ്ങാനാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു .

എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ല. സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്‍റിനും ഏറ്റ കനത്ത തിരിച്ചടിയാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.

ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചു. ഇതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ഈ ഘട്ടം പൂർത്തിയായി.

സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് മറുപടിയെന്നോണം സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് അവർ ആരോപിച്ചു.

Kerala

സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം: പോറ്റി പാട്ട് പാടി പ്രതിപക്ഷം, പരിഹസിച്ച് ഭരണപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.

സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.

പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.

Kerala

സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും, പിന്നാലെ സെറ്റിൽമെന്‍റ്: വി.ഡി. സതീശൻ

തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.

അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Kerala

കേന്ദ്രവിമർശനം നയപ്രഖ്യാപനത്തിൽ വായിച്ച് ഗവർണർ; നിയമസഭാ സമ്മേളനത്തിനു തുടക്കം

തിരുവനന്തപുരം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിനു തുടക്കമായി. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ചത്.

സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്‍റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്‍റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി. തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കിയെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യമാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

അതേസമയം, കേന്ദ്രവിമർശനം ഒഴിവാക്കാതെയായിരുന്നു ഗവർണർ നയപ്രഖ്യാപനം വായിച്ചത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ വിമർശിച്ചു. കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Kerala

നി​യ​മ​സ​ഭ​യി​ല്‍ ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. റോ​ജി എം. ​ജോ​ൺ, എം. ​വി​ൻ​സ​ന്‍റ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നു, സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ചീ​ഫ് മാ​ർ​ഷ​ലി​നെ ആ​ക്ര​മി​ച്ചു, അ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചീ​ഫ് മാ​ർ​ഷ​ൽ ഷി​ബു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം, പി​ടി​ച്ചു​വാ​ങ്ങ​ണ​മെ​ന്ന് സ്പീ​ക്ക​ർ; സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​ന്ന് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രെ വെ​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​ൻ സ്പീ​ക്ക​ർ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തോ​ടെ, ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. ചെ​യ​റി​നു മു​ന്നി​ൽ നി​ന്ന് ബാ​ന​ർ പി​ടി​ച്ചു വാ​ങ്ങാ​ൻ സ്പീ​ക്ക​ർ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രോ​ട് പ​റ​ഞ്ഞ​തോ​ടെ സ​ഭ​യി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു.

Kerala

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു, ആ​ര്‍​ക്കാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് അ​റി​യാം: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ദ്വാ​ര​പാ​ല​ക ശി​ല്പം വി​ല്‍​ക്കാ​ന്‍ ക​ട​കം​പ​ള്ളി കൂ​ട്ടു​നി​ന്നെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു​വെ​ന്നും ക​ട​കം​പ​ള്ളി​യോ​ട് ചോ​ദി​ച്ചാ​ല്‍ ആ​ര്‍​ക്കാ​ണ് വി​റ്റ​ത് എ​ന്ന​റി​യാ​മെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. സ്വ​ര്‍​ണം ചെ​മ്പാ​ക്കി​യ രാ​സ​വി​ദ്യ ആ​ണ് ന​ട​ന്ന​ത്. ഒ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി സ​ര്‍​ക്കാ​രി​ന് പ​റ​യാ​നു​ള്ള​ത് പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്താ​ണ് ഇ​ത്ര​യും നാ​ളാ​യി മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രും. ക​ട്ട​ള​പ്പ​ടി​യും വാ​തി​ലും എ​ല്ലാം അ​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​പ്രാ​വ​ശ്യം അ​യ്യ​പ്പ​വി​ഗ്ര​ഹം കൂ​ടി കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു പ്ലാ​ന്‍ എ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സി​നെ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ര്‍​ക്കാ​രി​നോ​ട​ല്ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കു​ടു​ങ്ങി​യാ​ല്‍ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ല, മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണ് ശീ​ലം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​സി​ൽ ഒ​രു​കു​റ്റ​വാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ നി​ന്നി​ട്ടി​ല്ലെ​ന്നും ആ​രു തെ​റ്റ് ചെ​യ്താ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി​യും ശീ​ല​വു​മാ​ണ് ത​ങ്ങ​ള്‍​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ഗൗ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡും വ​കു​പ്പും സ്വീ​ക​രി​ച്ച നി​ല​പാ​ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു പി​ന്നി​ലും രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ക്കും. കു​റ്റ​വാ​ളി ര​ക്ഷ​പ്പെ​ടി​ല്ല. ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ഭ​യി​ല്‍ ഇ​ങ്ങ​നെ​യൊ​ക്കെ കാ​ണി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം പു​റ​മ​റ സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം, ഉ​ന്തും​ത​ള്ളും; ക്ഷു​ഭി​ത​നാ​യി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. ഇ​തി​നു പി​ന്നാ​ലെ, വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ​ക്ക് വേ​ണ്ടി എം.​ബി. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ്പീ​ക്ക​ർ ക്ഷു​ഭി​ത​നാ​യി. ചൊ​വ്വാ​ഴ്ച സ​ഭ​യു​ടെ ഗാ​ല​റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഇ​താ​ണോ കു​ട്ടി​ക​ൾ ക​ണ്ട് പ​ഠി​ക്കേ​ണ്ട​തെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ബ​ഹ​ള​ത്തി​നി​ട​യി​ൽ "ചോ​ർ ഹേ, ​ചോ​ർ ഹേ, ​മു​ഴു​വ​ൻ ചോ​ർ ഹേ' ​എ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

സ​ഭ ത​ട​സ​പ്പെ​ടു​ത്തി അ​തി​ല്‍ ആ​ഹ്ലാ​ദം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്ന് സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി പ​റ​ഞ്ഞു. ലെ​വ​ല്‍ ക്രോ​സ് പോ​ലെ പ്ര​തി​പ​ക്ഷം വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കു​റ്റ​പ്പെ​ടു​ത്തി.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഇ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം; ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഇ​ന്നും നി​യ​മ​സ​ഭ‍​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. വി​ഷ​യ​ത്തി​ലെ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത പ്ര​തി​പ​ക്ഷ​മാ​ണി​തെ​ന്ന് എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ​ക്ക​ളി​യു​മാ​യി വ​ര​രു​തെ​ന്ന് സു​പ്രീം കോ​ട​തി പ്ര​തി​പ​ക്ഷ​ത്തോ​ട് പ​റ​ഞ്ഞ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ വ​രെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ടം അ​തീ​വ ഗൗ​ര​വ​ത​രം, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​യാ​ളെ പി​ടി​കൂ​ടി: മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നു കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ​ചാ​ടി​യ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​യാ​ളെ പി​ടി​കൂ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ജ​യി​ലി​ലെ വൈ​ദ്യു​ത​വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് സ​മി​തി​യെ നി​യ​മി​ച്ചു.

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ട​വും സു​ര​ക്ഷാ​വീ​ഴ്ച​യും സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളും: വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ദു​ര്‍​ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ള്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​ക്ര​മം കൂ​ടു​ന്നു. സ്ത്രീ​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​വ​ച്ചും ആ​ക്ര​മി​ക്ക​പ്പെ​ടാ​മെ​ന്ന സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ല​ഹ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. ല​ഹ​രി മാ​ഫി​യ​യ്ക്ക് രാ​ഷ്ട്രീ​യ ര​ക്ഷാ​ക​ര്‍​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. ഏ​റ്റ​വു​മ​ധി​കം ല​ഹ​രി രാ​ജ്യ​ത്ത് വി​ല്‍​ക്കു​ന്ന​തി​ല്‍ ഒ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ല​ക്ക​യ​റ്റം വ​ന്ന​പ്പോ​ള്‍ വെ​റു​തെ നോ​ക്കി​നി​ന്ന​വ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍. സ​പ്ലൈ​കോ​യെ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി. നൂ​ലും സൂ​ചി​യും പ​ഞ്ഞി​യും വാ​ങ്ങി​ക്കൊ​ണ്ട് മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Kerala

"തി​ടു​ക്ക​പ്പെ​ട്ട് എ​സ്ഐ​ആ​ർ കൊ​ണ്ടു​വ​രു​ന്ന​ത് നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ല': ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് എ​തി​രേ പ്ര​മേ​യം പാ​സാ​ക്കി നി​യ​മ​സ​ഭ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്കം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ക്ക​ലാ​ണെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ബി​ഹാ​റി​ല്‍ ന​ട​ന്ന എ​സ്ഐ​ആ​ർ പ്ര​ക്രി​യ ഇ​ത്ത​രം ആ​ശ​ങ്ക​ക​ളെ ശ​രി​വെ​ക്കു​ന്ന​തു​മാ​ണ്. പു​റ​ന്ത​ള്ള​ലി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ഹാ​ര്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ല്‍ കാ​ണു​ന്ന​ത്. അ​തേ രീ​തി​യാ​ണ് ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന സം​ശ​യ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​വി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ഹാ​ര്‍ എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ നി​ല്‍​ക്കു​ന്ന കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൂ​ടി തി​ടു​ക്ക​പ്പെ​ട്ട് ഇ​തേ പ്ര​ക്രി​യ കൊ​ണ്ടു​വ​രു​ന്ന​തി​നെ നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ല ത​യാ​റെ​ടു​പ്പും കൂ​ടി​യാ​ലോ​ച​ന​യും ആ​വ​ശ്യ​മാ​യ എ​സ്ഐ​ആ​ർ പോ​ലു​ള്ള പ്ര​ക്രി​യ ഇ​ത്ത​ര​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ഭ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​ത​ന്നെ ന​ട​ക്കാ​നി​രി​ക്ക​യാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ലു​ട​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്.

പൗ​ര​ത്വ​ത്തെ മ​താ​ധി​ഷ്ഠി​ത​മാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ എ​സ്ഐ​ആ​റി​നെ ഏ​തു​വി​ധ​മാ​വും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തും ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. മൗ​ലി​കാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്തി​രി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​താ​ര്യ​മാ​യി വോ​ട്ട​ര്‍​പ്പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​ത്ത​ണം എ​ന്ന് ഈ ​നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. ലീ​ഗ് എം​എ​ല്‍​എ​മാ​രാ​യ യു. ​ല​ത്തീ​ഫ്, എ​ന്‍. ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ത്തി​ന്മേ​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: കോ​ട​തി​യോ​ടും നി​യ​മ​സ​ഭ​യോ​ടും പ്ര​തി​പ​ക്ഷം പ​രാ​ക്ര​മം കാ​ണി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കോ​ട​തി​യോ​ടും നി​യ​മ​സ​ഭ​യോ​ടും പ്ര​തി​പ​ക്ഷം പ​രാ​ക്ര​മം കാ​ണി​ക്കു​ന്നെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കോ​ട​തി​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യം സ​ഭ​യ്ക്ക് പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന് വ്യ​ക്ത​മാ​യി അ​റി​യാം. പ്ര​തി​പ​ക്ഷ​ത്തി​ന് കൊ​തി​ക്കെ​റു​വാ​ണ്. അ​യ്യ​പ്പ സം​ഗ​മം ക​ല​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. അ​തി​ന്‍റെ അ​തൃ​പ്തി​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

മൂ​ന്നു​ദി​വ​സം അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ ക്ഷീ​ണം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. ഇ​ന്ന് ഇ​രി​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​ങ്ക​യാ​ണ്. സ​ഭ​യി​ൽ ആ​ർ​എ​സ്എ​സി​ന് ആ​ളി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നെ​ന്നും എം.​ബി. രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​കോ​വി​ലി​ലെ ശി​ല്പം പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​തും അ​തി​ന്‍റെ തൂ​ക്കം നാ​ലു കി​ലോ​യോ​ളം കു​റ​ഞ്ഞു എ​ന്ന് ക​ണ്ടെ​ത്തി​യ​തും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​ണ്ടാ​ക്കി എ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്കി​യ​ത്. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ല; സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​ത്തി​ന് അ​നു​മ​തി​യി​ല്ല. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നും നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.

ശ്രീ​കോ​വി​ലി​ലെ ശി​ല്പം പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​തും അ​തി​ന്‍റെ തൂ​ക്കം നാ​ലു കി​ലോ​യോ​ളം കു​റ​ഞ്ഞു എ​ന്ന് ക​ണ്ടെ​ത്തി​യ​തും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​ണ്ടാ​ക്കി എ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്കി​യ​ത്.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ നേ​ര​ത്തെ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യെ​ന്നും കു​റ്റ​ക്കാ​രെ സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡ് സം​ര​ക്ഷി​ക്കു​ന്നെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ശ​ബ​രി​മ​ല​യോ​ട് സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

എ​ന്നാ​ല്‍ കോ​ട​തി​യോ​ടും സ​ഭ​യോ​ടും പ്ര​തി​പ​ക്ഷം പ​രാ​ക്ര​മം കാ​ണി​ക്കു​ന്നെ​ന്ന് മ​ന്ത്രി എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യം സ​ഭ​യ്ക്ക് പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന് വ്യ​ക്ത​മാ​യി അ​റി​യാം. പ്ര​തി​പ​ക്ഷ​ത്തി​ന് കൊ​തി​ക്കെ​റു​വാ​ണ്. അ​യ്യ​പ്പ സം​ഗ​മം ക​ല​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. അ​തി​ന്‍റെ അ​തൃ​പ്തി​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

മൂ​ന്നു​ദി​വ​സം അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ ക്ഷീ​ണം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. ഇ​ന്ന് ഇ​രി​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​ങ്ക​യാ​ണ്. സ​ഭ​യി​ൽ ആ​ർ​എ​സ്എ​സി​ന് ആ​ളി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ലോ​ക​ത്തു​ള്ള എ​ല്ലാ രോ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നി​ട്ടും ന​മ്പ​ർ വ​ൺ എ​ന്ന് പ​റ​യു​ന്നു: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കോ​വി​ഡി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്നു. ലോ​ക​ത്തു​ള്ള എ​ല്ലാ രോ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നി​ട്ടും ന​മ്പ​ർ വ​ൺ കേ​ര​ളം എ​ന്ന് പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ർ​ച്ച​യി​ൽ വി​മ​ർ​ശി​ച്ചു.

മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സം​വി​ധാ​നം, ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കേ​ര​ള​ത്തി​നു​ണ്ട്. പ​ക്ഷേ, ഇ​തെ​ല്ലാം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കേ​ര​ളം പ​ത്തി​രു​പ​ത്ത​ഞ്ച് വ​ർ​ഷം പി​ന്നി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ കു​ളി​ച്ച​വ​ര്‍ പോ​ലും രോ​ഗം വ​ന്ന് മ​രി​ക്കു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലെ ച​ര്‍​ച്ച​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ക​പ്പ​ൽ മു​ങ്ങി​യെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പ്ര​തി​പ​ക്ഷ എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ പ​രി​ഹ​സി​ച്ചു. 100 ഓ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ബാ​ധി​ക്കു​ന്ന രോ​ഗം കേ​ര​ള​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യി​ല്ലെ​ന്നും ഷം​സു​ദീ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് മ​ര​ണ​നി​ര​ക്ക് പൂ​ഴ്ത്തി​വെ​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. പ​ട്ടി​ക പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ള്‍ എ​ണ്ണം 19 ആ​യി. ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66 എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച് മേ​നി ന​ടി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​രും വ​കു​പ്പും ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ വ്യാ​പ​നം ത​ട​യാ​നാ​കു​ന്നി​ല്ല.

ഉ​റ​വി​ടം ക​ണ്ടെ​ത്തി രോ​ഗം ത​ട​യു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. കു​ള​ത്തി​ല്‍ കു​ളി​ച്ച​വ​ര്‍​ക്കാ​ണു രോ​ഗം വ​രു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ കു​ളി​ച്ച​വ​രും രോ​ഗം വ​ന്നു മ​രി​ച്ചു. പി​റ​ന്നു നാ​ലു മാ​സ​മാ​യ കു​ഞ്ഞും മ​രി​ച്ചു. ന​മ്പ​ര്‍ വ​ണ്‍ എ​ന്നു പ​റ​യു​മ്പോ​ഴും പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​പ​യി​ലും മ​സ്തി​ഷ്ക ജ്വ​ര​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. എ​ന്നി​ട്ടും ആ​രോ​ഗ്യ മ​ന്ത്രി പ​ല​രെ​യും പ​ഴി ചാ​രു​ക​യാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത 2018ലെ ​റി​പ്പോ​ര്‍​ട്ട് 2013ലേ​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​ഴി​ചാ​രി കെ.​കെ. ശൈ​ല​ജ​യെ അ​ടി​ക്കാ​നു​ള്ള സൂ​ത്ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​യോ​ഗി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി, ത​ന്‍റെ കാ​ല​ത്ത് എ​ല്ലാം ശ​രി​യാ​ണെ​ന്നു വ​രു​ത്തു​ക​യാ​ണോ മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്നും ഷം​സു​ദീ​ന്‍ ചോ​ദി​ച്ചു.

Kerala

"വീ​ട്ടി​ൽ കു​ളി​ച്ച​വ​ർ​ക്കു​പോ​ലും രോ​ഗം; ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ല, ക​പ്പ​ൽ മു​ങ്ങി': രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം വ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നും ആ​രോ​ഗ്യ​വ​കു​പ്പി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം. സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ കു​ളി​ച്ച​വ​ര്‍ പോ​ലും രോ​ഗം വ​ന്ന് മ​രി​ക്കു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ലെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലെ ച​ര്‍​ച്ച​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ക​പ്പ​ൽ മു​ങ്ങി​യെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പ്ര​തി​പ​ക്ഷ എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ പ​രി​ഹ​സി​ച്ചു. 100 ഓ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ബാ​ധി​ക്കു​ന്ന രോ​ഗം കേ​ര​ള​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യി​ല്ലെ​ന്നും ഷം​സു​ദീ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് മ​ര​ണ​നി​ര​ക്ക് പൂ​ഴ്ത്തി​വെ​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. പ​ട്ടി​ക പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ള്‍ എ​ണ്ണം 19 ആ​യി. ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66 എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച് മേ​നി ന​ടി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​രും വ​കു​പ്പും ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ വ്യാ​പ​നം ത​ട​യാ​നാ​കു​ന്നി​ല്ല.

ഉ​റ​വി​ടം ക​ണ്ടെ​ത്തി രോ​ഗം ത​ട​യു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. കു​ള​ത്തി​ല്‍ കു​ളി​ച്ച​വ​ര്‍​ക്കാ​ണു രോ​ഗം വ​രു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ കു​ളി​ച്ച​വ​രും രോ​ഗം വ​ന്നു മ​രി​ച്ചു. പി​റ​ന്നു നാ​ലു മാ​സ​മാ​യ കു​ഞ്ഞും മ​രി​ച്ചു. ന​മ്പ​ര്‍ വ​ണ്‍ എ​ന്നു പ​റ​യു​മ്പോ​ഴും പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​പ​യി​ലും മ​സ്തി​ഷ്ക ജ്വ​ര​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. എ​ന്നി​ട്ടും ആ​രോ​ഗ്യ മ​ന്ത്രി പ​ല​രെ​യും പ​ഴി ചാ​രു​ക​യാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത 2018ലെ ​റി​പ്പോ​ര്‍​ട്ട് 2013ലേ​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​ഴി​ചാ​രി കെ.​കെ. ശൈ​ല​ജ​യെ അ​ടി​ക്കാ​നു​ള്ള സൂ​ത്ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​യോ​ഗി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി, ത​ന്‍റെ കാ​ല​ത്ത് എ​ല്ലാം ശ​രി​യാ​ണെ​ന്നു വ​രു​ത്തു​ക​യാ​ണോ മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്നും ഷം​സു​ദീ​ന്‍ ചോ​ദി​ച്ചു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ച​ർ‌​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം പ​ട​രു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ​ഭ​യി​ൽ അ​വ​ത​ര​ണാ​നു​മ​തി ന​ല്കി. സ​ഭാ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​ജ​നാ​രോ​ഗ്യം പ്രാ​ധാ​ന്യം ഉ​ള്ള വി​ഷ​യ​മാ​ണെ​ന്നും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ച​ർ​ച്ച ആ​രം​ഭി​ക്കും. ര​ണ്ട് മ​ണി​ക്കൂ​റാ​യി​രി​ക്കും ച​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ക.

അ​പൂ​ർ​വ രോ​ഗം കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും മ​ര​ണം സം​ഭ​വി​ക്കു​ന്ന​തും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും രോ​ഗ​ബാ​ധ ത​ട​യാ​നാ​കാ​ത്ത​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.

Kerala

പോ​ലീ​സ് മ​ർ​ദ​നം നി​യ​മ​സ​ഭ​യി​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ഴ​യ പ്ര​സം​ഗം ഓ​ർ​മി​പ്പി​ച്ച് റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ. രാ​ജ​ഭ​ര​ണ കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റേ​തെ​ന്നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മ​ർ​ദി​ച്ച​തെ​ന്നും റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സു​ജി​ത്തി​നെ 45ല​ധി​കം ത​വ​ണ​യാ​ണ് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്നും റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മി​ച്ചു. സ​സ്പെ​ൻ​ഷ​ൻ ഒ​രു ന​ട​പ​ടി അ​ല്ല. പോ​ലീ​സ് ഗു​ണ്ടാ സം​ഘ​മാ​യി. സ​സ്പെ​ൻ​ഷ​ൻ ജാ​ള്യ​ത മ​റ​യ്ക്കാ​ൻ വേ​ണ്ടി​യാ​ണ്. സു​ജി​ത്തി​നെ മ​ർ​ദി​ച്ച​വ​രെ സേ​ന​യി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നും റോ​ജി പ​റ​ഞ്ഞു. പീ​ച്ചി​യി​ലെ മ​ർ​ദ്ദ​ന​വും എ​ടു​ത്തു പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു റോ​ജി​യു​ടെ പ്ര​സം​ഗം.

കു​ണ്ട​റ​യി​ൽ സൈ​നി​ക​നെ ത​ല്ലി​ച്ച​ത​ച്ചു. അ​ടൂ​രി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജോ​യ​ലി​നെ പൊ​ലീ​സ് ഇ​ടി​ച്ചു​വെ‌‌​ന്ന് ബ​ന്ധു​ക്ക​ൾ ത​ന്നെ പ​റ​യു​ന്നു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് പോ​ലും പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​യി​ല്ല. പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ൽ ബി​ന്ദു​വി​നെ മോ​ഷ്ടാ​വാ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ല്ലാ​റ്റി​നും കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​ന​മാ​ണെ​ന്നും റോ​ജി എം. ​ജോ​ൺ കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ഴ​യ പ്ര​സം​ഗം ഓ​ർ​മി​പ്പി​ച്ച റോ​ജി എം. ​ജോ​ൺ, അ​ന്ന് പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ആ​ളു​ടെ പോ​ലീ​സ് ആ​ണ് ഇ​പ്പോ​ൾ സു​ജി​ത്തി​നെ മ​ർ​ദ്ദി​ച്ച​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന​ത് മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പ​റ​ഞ്ഞു. എ​ന്തു​ചെ​യ്താ​ലും സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന വി​ശ്വാ​സ​മാ​ണ് പോ​ലീ​സി​ന്. കം​പ്ലെ​യി​ന്‍റ് അ​തോ​റി​റ്റി പി​രി​ച്ചു​വി​ട​ണം. സ്ഥ​ലം​മാ​റ്റം ന​ട​പ​ടി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പ​റ​ഞ്ഞു.

പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

നേ​താ​ക്ക​ൾ​ക്ക് ച​ര​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ പി​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച നേ​താ​ക്ക​ള്‍​ക്ക് ച​ര​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, പീ​രു​മേ​ട് എം​എ​ല്‍​എ വാ​ഴൂ​ര്‍ സോ​മ​ന്‍, പി.​പി. ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​ഭ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്.

നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​രും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ വി.​എ​സ് ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​വും പാ​ഠ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ വി.​എ​സ് ന​ട​പ്പി​ലാ​ക്കി​യ പ​ല ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കും പാ​ര്‍​ട്ടി പി​ന്തു​ണ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി.​എ​സി​നെ അ​നു​സ്മ​രി​ക്കു​ന്ന​ത് കാ​ണാ​ൻ മ​ക​ൻ വി.​എ.​അ​രു​ൺ​കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു. സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ൽ ഇ​രു​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​ര​ണം ക​ണ്ടു.

Latest News

Corehub Up